ട്രെയിൻ അപകടങ്ങൾ പാക്ക് ബന്ധമുള്ള ഭീകരരുടെ അട്ടിമറി: ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർ അട്ടിമറി നടത്തുന്നതിനാലാണു പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. തുടർച്ചയായ ഇത്തരം അട്ടിമറികൾ യാദൃച്ഛികമല്ല, റെയിൽവേയെ തകർക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

author-image
Vishnupriya
New Update
giriraj
Listen to this article
0.75x1x1.5x
00:00/ 00:00

പട്ന: തുടർച്ചയായി രാജ്യത്തുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ പാക്കിസ്ഥാൻ ബന്ധമുള്ള ഭീകരരുടെ അട്ടിമറിയാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർ അട്ടിമറി നടത്തുന്നതിനാലാണു പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. 

രാഹുൽ ഗാന്ധിയോ ലാലു യാദവോ തേജസ്വി യാദവോ ഇക്കാര്യത്തിൽ പ്രതികരിക്കില്ല. റെയിൽവേ പാളങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ടു വയ്ക്കുകയും പാളം ഇളക്കിമാറ്റുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. തുടർച്ചയായ ഇത്തരം അട്ടിമറികൾ യാദൃച്ഛികമല്ല, റെയിൽവേയെ തകർക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

giriraj singh terrorists