വൈറലാകാൻ  സാഹസിക റീൽസ്; പക്ഷെ പണിപാളി, നടുവൊടിഞ്ഞ് വിദ്യാർത്ഥിനി

സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പെൺകുട്ടികൾക്കു നേരെ വിമർശനവുമായി എത്തിയിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
viral video.

girl falling down during reels shoot

Listen to this article
0.75x 1x 1.5x
00:00 / 00:00റീൽസ് എടുത്ത് പ്രശസ്തരാകുക എന്ന ലക്ഷ്യവുമായി നടക്കുന്നവരാണ്  ഇന്ന് പലരും.വൈറലാകാൻ എന്ത് സാഹസികത ചെയ്യാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ.ഇത്തരത്തിൽ നിരവധി വിഡിയോകളും സോഷ്യൽ മിഡിയയിലുണ്ട്.ഇപ്പോഴിതാ അക്കൂട്ടത്തിലേയ്ക്ക് പുതിയൊരു വിഡിയോ കൂടി വന്നിരിക്കുകയാണ്.സാഹസികത കാണിച്ച് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വീഡിയോയാണ് 

ഇപ്പോൾ ചർച്ചയാകുന്നത്.

റീൽ ചിത്രീകരണത്തിനായി സ്‌കൂൾ വിദ്യാർത്ഥിനികൾ നടത്തുന്ന സാഹസികത ഒരു അപകടത്തിൽ അവസാനിക്കുന്നത് വീഡിയോയിൽ കാണാം.സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പെൺകുട്ടികൾക്കു നേരെ വിമർശനവുമായി എത്തിയിരിക്കുന്നത്.

സ്‌കൂൾ യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികളാണ് വീഡിയോയിൽ ഉള്ളത്. ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറി നിൽക്കുകയും ചെയ്യുന്നു.ശേഷം തോളിൽ കയറി നിന്ന പെൺകുട്ടി വായുവിൽ ഒരു ബാക്ക്ഫ്‌ളിപ്പ് ചെയ്യുന്നു. ബാക്ക്ഫ്‌ളിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവർന്ന് നിൽക്കേണ്ടതിന് പകരം പെൺകുട്ടി നടുവും തല്ലി പുറകോട്ട് വീഴുകയായിരുന്നു. 

ഉടൻ തന്നെ കൂടെയുള്ള പെൺകുട്ടി അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ വേദനയാൽ വീണ്ടും പെൺകുട്ടി വീഴുന്നതാണ് വീഡിയോയിലുള്ളത്.

വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ റീൽ ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകൾ കണ്ടു. ജീവൻ പണയംവച്ചിട്ടുള്ള ഇത്തരം റീലുകൾ വേണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

 

viral reels viral video