/kalakaumudi/media/media_files/2025/06/23/girl-died-2025-06-23-17-27-39.png)
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഇന്ന് കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു. തമന്ന ഖാത്തൂണ്‍ എന്ന കുട്ടിയാണ് മരിച്ചത്.കൃഷ്ണ നഗറിലെ ബറോത്ത് എന്ന സ്ഥലത്താണ് സംഭവം.ധാരുണമായ സംഭവത്തില്‍ ഞെട്ടലും ദുഖവും ഉണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.ദുഃഖകരമായ ഈ സമയത്ത് എന്റെ പ്രാര്‍ത്ഥനകളും ചിന്തകളും കുടുംബത്തോടൊപ്പമുണ്ട്.കുറ്റവാളികള്‍ക്കെതിരെ പോലീസ് എത്രയും വേഗം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.സിറ്റിംഗ് എംഎല്‍എ നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ അലിഫ അഹമ്മദ് വിജയിച്ചു.ഗുജറാത്തിലെ കാഡി, വിസവദര്‍, കേരളത്തിലെ നിലമ്പൂര്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്.