പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍,വിഡിയോ

കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

author-image
anumol ps
Updated On
New Update
attack

സംഭവത്തിന്റെ സിസിടിവി ദൃശ്യം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ അമാന്‍(22) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുര്‍ന്ന് സമീപവാസികള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

delhi Attack