/kalakaumudi/media/media_files/2024/11/23/0d9pFvlsj87ahRqB9SdC.jpg)
പനാജി: ഗോവയില്‍ വിദേശ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ലിവ് ഇന്‍ പങ്കാളി വെളിപ്പെടുത്തിയത് മറ്റൊരു കൊലപാതകം കൂടി. വെളളിയാഴ്ച പുലര്‍ച്ചെയാണ് റഷ്യക്കാരന്‍ അലെക്‌സി ലിയോനോവിനെ അറസ്റ്റ് ചെയ്തത്.
അലെക്‌സിയുടെ ലിവ് ഇന്‍ പങ്കാളി എലെന കസാത്തനോവയുടെ കൊലപ്പെടുത്തിയ കേസിലാണ് അലെക്‌സിയെ വടക്കന്‍ ഗോവയിലെ അരംബോളയില്‍ നിന്ന് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനെടെയാണ് മറ്റൊരു കൊലപാതകത്തെ കുറിച്ച് അലെക്‌സി വെളിപ്പെടുത്തിയത്. 37കാരിയായ എലെന വനീവയെ മോര്‍ജിമില്‍ വച്ചാണ് അലെക്‌സി കൊലപ്പെടുത്തിയത്. വനീവയുടെ മൃതദേഹം അലെക്‌സി പൊലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു.
അലെക്‌സിയുടെ ലിവ് ഇന്‍ പങ്കാളിയായിരുന്ന എലെന കസാത്തനോവയുടെ മൃതദേഹം ഇരുവരും താമസിച്ചിരുന്ന വാടകമുറിയില്‍ വീട്ടുടമസ്ഥനാണ് കണ്ടത്. കൈകള്‍ പിന്നോട്ടാക്കി കെട്ടി, കഴുത്ത് മുറിച്ച നിലയിലായിരുന്നു എലെനയുടെ മൃതദേഹം. വീട്ടുടമസ്ഥന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിലാണ് അലെക്‌സിയെ പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് അലെക്‌സി പൊലീസിനെ അറിയിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
