ഗൂഗിൾ മാപ്പ് ചതിച്ചു; കാട്ടിലകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തിയത് 12 മണിക്കൂറിന് ശേഷം

തിരികെ മടങ്ങുമ്പോൾ ഇവർക്ക് വഴി തെറ്റുകയായിരുന്നു. ഗൂഗിൾ മാപ്പിട്ട് വഴി തിരഞ്ഞെങ്കിലും ഇവർ കൂടുതൽ ഉൾക്കാട്ടിലേക്ക് എത്തുകയായിരുന്നു. തിരികെ പോകാനുള്ള വഴി പൂർണമായും ഇവരുടെ മുന്നിലടഞ്ഞു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ധെങ്കനാൽ: വഴിതെറ്റി കൊടുംകാട്ടിലകപ്പെട്ട അഞ്ചുവിദ്യാർഥികളെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ഒഡിഷയിലെ കട്ടക്കിലെ ധബലേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കിലെ വിദ്യാർഥികളെയാണ് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത സംഘം രക്ഷപ്പെടുത്തിയത്.

അർക്ഷിത മൊഹാപത്ര, ശുഭം മഹാപത്ര, ഹിമാൻഷു ദാസ്, ലക്കി ദാസ്, ധെങ്കനാലിൽ നിന്നുള്ള സുജിത് സാഹു എന്നിവരാണ് കാട്ടിൽ കുടുങ്ങിയത്. ഞായറാഴ്ചയാണ് ഇവർ ബൈക്കിൽ സപ്തസജ്യ ക്ഷേത്രം സന്ദർശിക്കാനായി പോയത്. തിരികെ മടങ്ങുമ്പോൾ ഇവർക്ക് വഴി തെറ്റുകയായിരുന്നു. ഗൂഗിൾ മാപ്പിട്ട് വഴി തിരഞ്ഞെങ്കിലും ഇവർ കൂടുതൽ ഉൾക്കാട്ടിലേക്ക് എത്തുകയായിരുന്നു. തിരികെ പോകാനുള്ള വഴി പൂർണമായും ഇവരുടെ മുന്നിലടഞ്ഞു. ഒടുവിൽ ഏറെ നേരത്തെ ശ്രമത്തിന് ശേഷം വിദ്യാർഥികളിലൊരാളുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാനും വിവരം കൈമാറാനും കഴിഞ്ഞു. മാതാപിതാക്കളാണ് ധെങ്കനാലിലെ പൊലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചത്.

ധെങ്കനാൽ ഡിഎഫ്ഒ സുമിത് കറും എസ്ഡിപിഒ ബിഭൂതി മൊഹപത്രയും സപ്തസജ്യയിലെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.കനത്ത മഴയും ഇരുട്ടും തിരച്ചിൽ കൂടുതൽ ദുഷ്‌കരമാക്കി. രാത്രി 11 മണിയോടെയാണ് വിദ്യാർഥികളെ കണ്ടെത്താനായത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

google map