ഗോരേഗാവ് ബങ്കൂർനഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് മേയ് 21 ന് തുടക്കം

എല്ലാ വർഷവും പോലെ ഈ ഉത്സവ കാലത്തും നിരവധി പരിപാടികളാണ് ക്ഷേത്രത്തിൽ ഓരോ ദിവസവും അരങ്ങേറുക

author-image
Honey V G
New Update
bngrgrgnutsvv

മുംബൈ:ഗോരേഗാവ് ബങ്കൂർനഗർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ 42 -മത് വാർഷിക പ്രതിഷ്ഠാദിന ഉത്സവം 2025 മെയ് 21 മുതൽ ജൂൺ 2 വരെ നടത്തപ്പെടുന്നു. 21ന് ബുധനാഴ്ച രാവിലെ 7 മണിക്ക് ഉത്സവ പ്രത്യേക പൂജകൾ.9 മണിക്ക് ഗുരുവായൂരപ്പന് ലക്ഷാർച്ചന.വൈകുന്നേരം 7 മണിക്ക് കുമാരി സന്നിധി സന്തോഷ് നായരുടെ ശിഷ്യ ശ്രീമതി ദയീനിധി അനിൽ നിർമ്മൽ അഖില ഭാരതീയ ഗന്ധർവ്വ വിദ്യാലയത്തിന്റെ ഭരതനാട്യം.7.15 ന് ശ്രീ മതി ശ്രദ്ധ വാൽഖെയുടെ കഥക്. 7.45 ന് വോയിസ് ഓഫ് ഖാർഘറിന്റെ ഭക്തിഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു എല്ലാ വർഷവും പോലെ ഈ ഉത്സവ കാലത്തും നിരവധി പരിപാടികളാണ് ക്ഷേത്രത്തിൽ ഓരോ ദിവസങ്ങളിലും അരങ്ങേറുക

Mumbai City