/kalakaumudi/media/media_files/2026/02/18/mahu-2026-02-18-12-51-39.jpg)
മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സർക്കാർ റദ്ദാക്കി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഓർഡിനൻസ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവിൽ പറയുന്നത്.
കോൺഗ്രസ് - എൻസിപി സർക്കാരാണ് മറാത്തകൾക്ക് 16 ശതമാനവും മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്. 'പ്രത്യേക പിന്നാക്ക വിഭാഗം (എ)' എന്നതിൽ ഉൾപ്പെടുത്തി മുസ്ലീം വിഭാഗത്തിന് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തിയത്.2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കുലറുകളും പിൻവലിച്ചതായി ഉത്തരവിൽ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴിൽ മുസ്ലീങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റുകളും നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകളും നൽകുന്നതും നിർത്തിവച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
