/kalakaumudi/media/media_files/7Z4gcWtW9HDSuGaL8LI6.jpg)
ജമ്മു കശ്മീരിൽ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഗവർണറുടെ റോൾ വിപുലീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. നിലവിൽ മനോജ് സിൻഹയാണ് ജമ്മു കശ്മീർ ലഫ്റ്റനൻറ് ഗവർണർ.
പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനൻറ് ഗവർണറുടെ അനുമതി തേടണമെന്ന് ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങൾക്കും ഗവണറുടെ അനുമതി അനിവാര്യമാണ്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ലഫ്റ്റനൻറ് ഗവർണറുടെ അനുമതി തേടേണ്ടത്.
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപാണ് ലഫ്റ്റനൻറ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്. രാഷ്ട്രപതിയുടെ അനുമതിയോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.