/kalakaumudi/media/media_files/2025/06/14/HR12UrcPHiNWT46Fwy7u.webp)
ഡല്‍ഹി: പഹല്‍ഗാം ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദില്‍ ഹുസൈന്റെ ഭാര്യക്ക് ജോലി നല്‍കി സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറി. പഹല്‍ഗാം ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദില്‍ ഹുസൈന്‍ ഷാ കൊല്ലപ്പെട്ടത്. ആദിലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ആക്രമണം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കുടുംബത്തിന് ആശ്വാസമായി ഭാര്യയ്ക്ക് ജോലി നല്‍കുന്നത്.
28 പേരാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകളെ ഉപദ്രവിക്കാതെ ഭീകരവാദികള്‍ പുരുഷന്‍മാരെ കൊലപ്പെടുത്തുകയായിരുന്നു. പാകിസ്ഥാനെതിരെ ഇതിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടികളും ഉണ്ടായി. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളോളം സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി ശാന്തമായത്.