/kalakaumudi/media/media_files/76HC3EN2cxnXWUsPMg3H.jpg)
Government Subsidy On Electric Vehicles In 2024: Check Now
ഇ.വി വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സബ്സിഡി നല്‍കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ഫെയിം) പദ്ധതി സര്‍ക്കാര്‍ വീണ്ടും പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനായി 10,000 കോടി രൂപ വകയിരുത്താനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2024 ബജറ്റില്‍ സര്‍ക്കാര്‍ ഫെയിം 3 പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തെ മാര്‍ച്ച് മാസത്തില്‍ ഇ.വി വാഹനങ്ങളുടെ സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടെ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടായതോടെയാണ് സര്‍ക്കാര്‍ സബ്സിഡി വീണ്ടും ആരംഭിക്കാന്‍ ശ്രമിക്കുന്നത്.2024 മാര്‍ച്ചില്‍ സര്‍ക്കാരിന്റെ ഫെയിംകക ഉം സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്സിഡിയും നിര്‍ത്തിയതിനാല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഇതുമൂലം ഏപ്രിലില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയും ഗണ്യമായി കുറഞ്ഞിരുന്നു.