ഭെലിന്റെ 5% ഓഹരികൾ വിൽക്കാൻ സർക്കാർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ 5ശതമാനം വരെ ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒരു ഓഹരിക്ക് 254 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത് ഇതിനായുള്ള നടപടികൾ ഇന്ന് ആരംഭിക്കും.

author-image
Devina
New Update
bhel

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ 5ശതമാനം വരെ ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

ഒരു ഓഹരിക്ക് 254 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത് ഇതിനായുള്ള നടപടികൾ ഇന്ന് ആരംഭിക്കും.

അധികമായി ആവശ്യക്കാരുണ്ടെങ്കിൽ 2ശതമാനം ഓഹരികൾ കൂടിയും വിൽക്കാനാണ് സർക്കാർ പദ്ധതി. നിക്ഷേപസ്ഥാപനങ്ങൾക്ക് നാളെയും ഓഹരികൾക്കായി ബിഡ് സമർപ്പിക്കാം.

അടിസ്ഥാന വിലയിൽ 14.41 കോടി ഓഹരികളും പൂർണ്ണമായി വിറ്റഴിയുകയാണെങ്കിൽ സർക്കാരിന് 4.422 കോടി രൂപ ലഭിക്കും. നിലവിൽ കമ്പനിയിൽ സർക്കാരിന് 63.17ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഈ സാമ്പത്തികവർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ സർക്കാർ ഇതുവരെ 8.768 കോടി രൂപയാണ് സമാഹരിച്ചത്.