'കീമില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍' ; മന്ത്രി ബിന്ദു

എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

author-image
Sneha SB
New Update
BINHDU TO MEDIA

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍  ഇടപെടലുകള്‍ സദുദ്ദേശത്തോടെയായിരുന്നെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി,മാധ്യമങ്ങള്‍ വലിയ കോടതി ആകേണ്ടെന്നും വിമര്‍ശിച്ചു.

minister keem exam 2025