/kalakaumudi/media/media_files/2025/06/30/rajendrad-2025-06-30-19-02-06.jpg)
ന്യൂഡല്‍ഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാന്‍സിലറായ ഗവര്‍ണര്‍. സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഈ മാസം 14 ന് നടന്ന ഗവര്‍ണര്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ധാരണയായെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവര്‍ണറുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ സമവായത്തിലെത്തിയതിന് പിന്നാലെ സിസ തോമസ് കെടിയു വിസിയായി ഇന്ന് ചുമതലേയേറ്റു. പണ്ട് തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആരോപണങ്ങള്‍ വേദനയുണ്ടാക്കിയെന്നും ആയിരുന്നു സിസ തോമസിന്റെ പ്രതികരണം. വലിയ തര്‍ക്കത്തിനൊടുവിലെ സര്‍ക്കാര്‍- ഗവര്‍ണര്‍ ഒത്തുതീര്‍പ്പിന് പിന്നില്‍ അന്തര്‍ധാര ഉണ്ടെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
