ലൈംഗിക ആരോപണ പരാതി: സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

സിആര്‍പിഎഫിന്റെ ചീഫ് സ്പോര്‍ട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള സിങ് 1986-ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു

author-image
Rajesh T L
New Update
CRPF

Govt dismisses CRPF DIG Khajan Singh on sexual misconduct charges

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗിക ആരോപണ പരാതിയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇന്‍സപ്‌കെടര്‍ ജനറലും സിആര്‍പിഎഫിന്റെ മുന്‍ സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍സിങിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ്സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ലൈംഗികാരോപണം തികച്ചും തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനായാണ് ഇത്തരമൊരു ആരോപണം മെന്നുമായിരുന്നു ഖജന്‍സിങിന്റെ മറുപടി. അതേസമയം സിആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ഖജന്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.ആഭ്യന്തര കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സിആര്‍പിഎഫ് അംഗീകരിക്കുകയും ഉചിതമായ അച്ചടക്ക നടപടിക്കായി യുപിഎസ്സിക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്തിരുന്നു. രണ്ട് പരാതികളാണ് ഖജന്‍സിങ്ങിനെതിരെയുള്ളത് . സിആര്‍പിഎഫിന്റെ ചീഫ് സ്പോര്‍ട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള സിങ് 1986-ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു