ന്യൂഡൽഹി : അന്യായമായി വ്യക്തികളുടെ പണം പിടിച്ചു വച്ചാൽ സർക്കാർ പലിശ നൽകണം എന്ന് കോടതി. അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ അന്യായമായി കൈവശം വച്ചാൽ ന്യായമായ പലിശ സഹിതം പണം മടക്കി നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ വ്യക്തമാക്കി.
സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയ 28.10 ലക്ഷം രൂപയുടെ ഇ–സ്റ്റാംപ് ഏജന്റ് നഷ്ടപ്പെടുത്തിയതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഇത്രയും പണം മുടക്കി വാങ്ങിയ ഇ സ്റ്റാംപ് ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ തുക മടക്കിക്കിട്ടാൻ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. തുടർന്നു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
തുക മടക്കി നൽകാൻ മാത്രമായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, കാലതാമസത്തിനു പലിശയ്ക്കു കൂടി അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഇത് അനുവദിച്ചു