ഹൈദരാബാദ്: യങ് ഇന്ത്യ സ്‌കിൽ യൂണിവേഴ്സിറ്റിക്ക് ഗൗതം അദാനി നൽകിയ 100 കോടി രൂപ സ്വീകരിക്കില്ലെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.അദാനി ഗ്രൂപ്പ് ഉൾപ്പടെ ഒരു സംഘടനയിൽ നിന്നും സർക്കാർ ഒരു രൂപപോലും സ്വീകരിച്ചിട്ടില്ലെന്നും സംഭാവന സ്വീകരിക്കുന്നത് അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുമന്നും രേവന്ത് റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെയോ സ്വന്തം പ്രതിഛായയോ തകർക്കുന്ന ഒന്നിലും താനും മന്ത്രിമാരും ഇടപെടില്ലെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് തങ്ങളുടെ ഉദ്യോഗസ്ഥൻ ജയേഷ് രഞ്ജൻ അദാനിക്ക് കത്തെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
100 കോടി രൂപ സർവകലാശാലയ്ക്ക് കൈമാറരുതെന്നും സർക്കാർ കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാണ് അദാനി നിർദ്ദേശിച്ച തുകയെന്നും റെഡ്ഢി പറഞ്ഞു.