ജിഎസ്ടി സമാഹരണത്തില്‍ 12.3% മുന്നേറ്റം

സമ്പദ്വ്യസ്ഥയിലെ മുന്നേറ്റവും കാര്യക്ഷമമായ നികുതി പിരിവുമാണ് റെക്കോഡ് വരുമാനം നേടാന്‍ സഹായിച്ചതെന്ന് എന്‍സിഎഇആര്‍ ഡയറക്ടര്‍ ജനറല്‍ പൂനം ഗുപ്ത വ്യക്തമാക്കി

author-image
Prana
Updated On
New Update
gst

ജനുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ 12.3% മുന്നേറ്റം. നിര്‍മ്മാണ പിഎംഐ 57.7 ആയി ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം അറ്റ ജിഎസ്ടി വരുമാനത്തില്‍ 10.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ജിഎസ്ടി സമാഹരണത്തില്‍ 7.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ട അക്ക വളര്‍ച്ചയാണ് ജനുവരിയില്‍ കൈവരിച്ചിരിക്കുന്നത്. സേവന പിഎംഐ 56.5 എന്ന ഉയരത്തില്‍ തുടരുകയാണ്. എന്നാല്‍ പണപ്പെരുപ്പം 4.3%ത്തിലേക്ക് താഴ്ന്നതും ആശ്വാസകരമാണ്.സമ്പദ്വ്യസ്ഥയിലെ മുന്നേറ്റവും കാര്യക്ഷമമായ നികുതി പിരിവുമാണ് റെക്കോഡ് വരുമാനം നേടാന്‍ സഹായിച്ചതെന്ന് എന്‍സിഎഇആര്‍ ഡയറക്ടര്‍ ജനറല്‍ പൂനം ഗുപ്ത വ്യക്തമാക്കി.കാര്‍ഷിക മേഖല തിരിച്ച് വരവിന്റെ പാതയിലാണ്. റാബി വിളകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

gst