2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി; വാസ്തവമെന്ത്?

പുതുതായി പ്രചരിക്കുന്ന വാര്‍ത്തയാണ്‌ 2000 രൂപയ്ക്കു മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നു എന്നത്‌.ഇത് വാസ്തവവിരുദ്ധമാണെന്ന് സ്ഥിതീകരിച്ച് കേന്ദ്രധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

author-image
Akshaya N K
New Update
upi.

ന്യൂഡൽഹി: യുപിഐ ഇടപാടുകൾ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്, അതിനെതിരെ ജാഗരൂകരായിരിക്കണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം. പുതുതായി പ്രചരിക്കുന്ന വാര്‍ത്തയാണ്‌ 2000 രൂപയ്ക്കു മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നു എന്നത്‌.

ഇത് വാസ്തവവിരുദ്ധമാണെന്ന് സ്ഥിതീകരിച്ച് കേന്ദ്രധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

 യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇന്ത്യയില്‍ വളരെയധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന രാജ്യമാണെന്നും പറഞ്ഞു.

2019- 20 കാലത്ത് 21.3 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്ന ഇന്ത്യയില്‍ 2025 മാർച്ചോടെ അത് 260.56 ലക്ഷം കോടിയായി വർധിച്ചു. 

india fake news fake news over internet upi finance upi payments