ഇവിക്കും ഉപയോഗിച്ച കാറുകള്‍ക്കും ജിഎസ്ടി നിരക്ക് കൂട്ടും. നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താനാണ് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ജയ്സാല്‍മീറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇവി ഉള്‍പ്പെടെയുള്ള പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ വില്‍പ്പന നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തും. വ്യക്തികള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഇത് ബാധകമല്ല.നിലവില്‍, 1200 സിസി വരെയുള്ള ഉപയോഗിച്ച പെട്രോള്‍ കാറുകളും 1500 സിസി വരെയുള്ള ഡീസല്‍ കാറുകളും 12% നികുതിയാണ്. ഈ സവിശേഷതകള്‍ക്ക് മുകളിലുള്ളവയ്ക്ക് 18% ആണ് നികുതി.ഫ്ലൈ ആഷ് അടങ്ങിയ എഎസി ബ്ലോക്കുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. ഫോര്‍ട്ടിഫൈഡ് നെല്ല് കേര്‍ണലുകള്‍ക്ക് ഉപയോഗം പരിഗണിക്കാതെ തന്നെ 5% ജിഎസ്ടി നിരക്ക് ഈടാക്കും. ചേരുവകളുടെയും പാക്കേജിംഗിന്റെയും അടിസ്ഥാനത്തില്‍ റെഡി-ടു-ഈറ്റ് പോപ്‌കോണിന്റെ ജിഎസ്ടി നിരക്ക് വ്യത്യാസപ്പെടുമെന്നും യോഗത്തില്‍ ധാരണയായി.