/kalakaumudi/media/media_files/LCKBblBNd3HAIPALBY00.jpeg)
ഗില്ലിൻ-ബാരെ സിൻഡ്രോം മൂലമുള്ള മൂന്നാമത്തെ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. 36 വയസുള്ള യുവാവ് ജനുവരി 21-മുതൽ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഗില്ലിൻ-ബാരെ സിൻഡ്രോം മൂലമുള്ള രോഗമാണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 130 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 20 പേർ നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്. രോഗവ്യാപനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ഇതുവരെ അധികൃതർക്ക് ലഭിച്ചിട്ടില്ല.ഒമ്പതു വയസ്സിനു താഴെയുള്ള 19 കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ അന്നനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടുതൽ ജിബിഎസ് കേസുകൾ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിനുമായി ആരോഗ്യ വകുപ്പ് 25,578 വീടുകളിൽ സർവേ നടത്തി. 50-80 പ്രായത്തിലുള്ളവരിൽ 23 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്