ഗുജറാത്തില്‍ പാലം തകര്‍ന്ന് 4 വാഹനങ്ങള്‍ നദിയില്‍ വീണു

നാലു വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്കു വീണു. രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് ഗംഭിറ പാലം

author-image
Biju
New Update
palam

അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നു രാവിലെ തകര്‍ന്നു വീണു. നാലു വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്കു വീണു. രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് ഗംഭിറ പാലം. 

ഈ പാലം 'സൂയിസൈഡ് പോയിന്റ്' എന്ന പേരില്‍ പ്രസിദ്ധമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. 

രണ്ടു ട്രക്കുകളും ഒരു പിക്കപ് വാനും നദിയില്‍ വീണവയില്‍ ഉള്‍പ്പെടുന്നു. അപകടം നടക്കുമ്പോള്‍ പാലത്തില്‍ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Mahi Sagar river