gujarat loksabha election 2024 results updates
ഗാന്ധി നഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ പോസ്റ്റൽ വോട്ട് ഫലങ്ങൾ പുറത്തുവരുമ്പോൾ ഗുജറാത്തിൽ 15 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്.അതെസമയം തലസ്ഥാനമായ ഗാന്ധി നഗറിൽ അമിത് ഷായാണ് മുന്നിൽ.
ഇന്ത്യാ ടുഡേയുടെ ആദ്യകാല ട്രെൻഡ് അനുസരിച്ച് അമിത് ഷാ 80,000 വോട്ടുകൾക്ക് മുന്നിലാണ്. എഎപി ചൈതർ വാസവയെ മത്സരിപ്പിച്ച ബറൂച്ചിൽ 4000 വോട്ടുകൾക്ക് എൻഡിഎ ലീഡ് ചെയ്യുകയാണ്.അതെസമയം വൽസാദിൽ ധവൽ ലക്ഷ്മൺഭായ് പട്ടേലാണ് ലീഡ് ചെയ്യുന്നത്.