/kalakaumudi/media/media_files/2025/11/12/fact-2025-11-12-20-15-13.jpg)
ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. ബറൂച്ച് ജില്ലയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഫാക്ടറിയിലെ രണ്ട് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ ഫാക്ടറി കെട്ടിടം മുഴുവന്‍ തകര്‍ന്നു. ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളെയും രക്ഷിച്ചെങ്കിലും രണ്ടുപേര്‍ ഉള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീ മുഴുവനായും അണച്ച ശേഷമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പരിക്കേറ്റ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബറൂച്ച് ജില്ലാ കളക്ടര്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
