/kalakaumudi/media/media_files/i6YCSt8UEEPXkdBUULKv.jpeg)
ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. യുകെയുമായുള്ള രാജ്യത്തിൻ്റെ ബന്ധം ശക്തിപ്പെടുത്താനുള്ള പുതിയ നീക്കമാണിത്. ബോയിങ് 789 ഡ്രീംലൈനർ വിമാനം മാർച്ച് 30 മുതൽ ലണ്ടനിലേക്ക് സർവിസ് ആരംഭിക്കും. ബിസിനസ് ക്ലാസിൽ 26 ഫ്ലാറ്റ്ബെഡ് സീറ്റുകളുള്ള ഈ വിമാനം, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് സർവിസുകൾ നടത്തും. ബഹ്റൈനും യുകെക്കും ഇടയിലുള്ള യാത്രക്കാരുടെ ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ തീരുമാനം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ 1.45ന് പുറപ്പെടുന്ന വിമാനം രാവിലെ 6.55ന് (പ്രാദേശിക സമയം) ലണ്ടൻ ഗാറ്റ്‌വിക്കിൽ (LGW) എത്തിച്ചേരും. രാവിലെ 11.25ന് ഗാറ്റ്‌വിക്കിൽനിന്ന് തിരിക പുറപ്പെടുന്ന വിമാനം രാത്രി എട്ടിന് ബഹ്റൈനിലെത്തും.