സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്; സംഭവം ഞായറാഴ്ച പുലര്‍ച്ചെ

ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി ബാന്ദ്രയിലെ വീടിന് നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു

author-image
Rajesh T L
Updated On
New Update
salman khan
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി ബാന്ദ്രയിലെ വീടിന് നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 

സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ജയിലില്‍ക്കഴിയുന്ന കഴിയുന്ന ഗുണ്ടാത്തലവന്റെ ഭീഷണിക്ക് കാരണം.

ബിഷ്‌ണോയിയുടെ സംഘാംഗം സംപത് നെഹ്‌റ സല്‍മാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാന്‍ തയാറായിരുന്നെന്നും ബിഷ്‌ണോയി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്‌റയെ പിടികൂടി. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11 ന് സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു. 

salman khan mumbai bollywood