ഗ്യാനേഷ് കുമാർനെ ഐഐഡിഇഎ ചെയർമാൻ ആയി തിരഞ്ഞെടുത്തു

ചെയർമാൻ എന്ന നിലയിൽ 2026 ലെ എല്ലാ കൗൺസിൽ യോഗങ്ങളിലും ഗ്യാനേഷ്‌കുമാർ അധ്യക്ഷത വഹിക്കും. നിലവിൽ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങളാണ്.

author-image
Devina
New Update
gyaneshkmar

ന്യൂഡൽഹി: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ (ഐഐഡിഇഎ) അധ്യക്ഷനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു.

 ഡിസംബർ 03 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന അംഗരാജ്യങ്ങളുടെ കൗൺസിൽ യോഗത്തിൽ ഗ്യാനേഷ് കുമാർ ചുമതലയേറ്റെടുക്കും.

ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് സ്വീഡനിലെ സ്റ്റോക് ഹോം ആസ്ഥാനമായി 1995 മുതൽ പ്രവർത്തനം നടത്തുന്ന ഐഐഡിഇഎ.

 നിലവിൽ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങളാണ്.യുണൈറ്റഡ് സ്റ്റേറ്റ്‌സും ജപ്പാനും നിരീക്ഷകരായും സംഘടനയിലുണ്ട്.

 എല്ലാവരെയും ഉൾക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ, ഉത്തരവാദിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

 ചെയർമാൻ എന്ന നിലയിൽ 2026 ലെ എല്ലാ കൗൺസിൽ യോഗങ്ങളിലും ഗ്യാനേഷ്‌കുമാർ അധ്യക്ഷത വഹിക്കും.