തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി മക്ക

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക

author-image
Sruthi
New Update
Hajj

Hajj 2024 First flight with 320 pilgrims to take off

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി മക്ക. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ നിന്നും 11 പ്രത്യേക ഹജ്ജ് വിമാനങ്ങളിലായി 2,160 പേരടങ്ങുന്ന ആദ്യ സംഘവും ഇന്ത്യയിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും 320 തീര്‍ഥാടകരുമായുള്ള ആദ്യ വിമാനവും മെയ് ഒമ്പതിന് പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും.

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ മക്കയിലേക്ക് നീങ്ങും.

ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി, ഗള്‍ഫ് ഡസ്‌ക് ജോയിന്റ് സെക്രട്ടറി, സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോണ്‍സല്‍ എന്നിവരുടെ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

 

Hajj