/kalakaumudi/media/media_files/2025/02/04/owDeIGBpbPuh5aCq0p1L.jpg)
Rep.Img
ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി കൊപ്പൽ എസ്.പി അറിയിച്ചു. ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയുമായ യുവതിയെയും അക്രമി സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ച്, അവശരാക്കിയ ശേഷം തടാകത്തിൽ തള്ളിയിരുന്നു. ഇതിൽ ഒരാൾ മരിച്ചു,ഒരു യു.എസ് പൗരനടക്കം രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.