/kalakaumudi/media/media_files/2026/02/11/hardeep-2026-02-11-19-50-11.jpg)
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി കോമാളിയെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ്പുരി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താന്‍ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്.
8 വര്‍ഷം താന്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ലെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഇതാണ് വലിയ കാര്യമായി രാഹുല്‍ ഗാന്ധി അവതരിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒരു ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ്ക്ക് ഇന്‍ ഇന്ത്യയെ പരിചയപ്പെടുത്തുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റിന്റെ മറ്റ് കാര്യങ്ങള്‍ തനിക്കറിയില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കാര്യമറിയാതെ രാഹുലും പ്രിയങ്കയും ബഹളം വയ്ക്കുന്നുവെന്നും വിമര്‍ശിച്ചു. രാഹുല്‍ കാര്യങ്ങള്‍ പഠിയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ബജറ്റ് ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
