ജോസ് കെ മാണി, പി.പി.സുനീര്‍, ഹാരിസ് ബീരാന്‍
തിരുവനന്തപുരം: പി.പി.സുനീര്‍ (സിപിഐ), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്), ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം) എന്നിവരെ രാജ്യസഭാ എംപിമാരായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിക്കുന്നത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 25നായിരുന്നു തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. രാജ്യസഭയിൽ ആകെ ഒൻപത് എംപിമാരാണ് കേരളത്തിൽ നിന്ന് ഉള്ളത്.