ന്യൂഡൽഹി: ഹരിയാണയിലെ ജനങ്ങൾ പത്തുവർഷമായി അനുഭവിക്കുന്ന വേദന കോൺഗ്രസ് അവസാനിപ്പിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയതിനുപിന്നാലെ ശനിയാഴ്ച എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ഹരിയാണയുടെ സമൃദ്ധിയും സ്വപ്നങ്ങളും ശക്തിയും പത്തുവർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി. നശിപ്പിച്ചു. അഗ്നീവിർ പദ്ധതി യുവാക്കളുടെ സ്വപ്നങ്ങളെ കവർന്നെടുത്തു. തൊഴിലില്ലായ്മ കുടുംബങ്ങളെ കണ്ണീരിലാക്കി -രാഹുൽ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
