ഐപിഎസ് ഓഫീസറുടെ ആത്മഹത്യ; ഹരിയാന ഡിജിപിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു

2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസുമായ കുമാറിനെ ഒക്ടോബര്‍ 7 ന് ഛണ്ഡീഗഡിലെ തന്റെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

author-image
Biju
New Update
HARYANA

ഛണ്ഡിഗഡ്: ഹരിയാനയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന ഡിജിപി ശത്രുജീത് കപൂറിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. , കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നേരത്തെ റോഹ്തക് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയയെ സ്ഥലം മാറ്റിയിരുന്നു. 

കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. ദലിത് ഉദ്യോഗസ്ഥനായ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, എത്ര നാളാണ് അവധിയെന്ന കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ലല്‍ പേരുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ ആദ്യം നടപടിയെടുക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അന്‍മീത് പി.കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അതുവരെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ജാതിയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ അധിക്ഷേപിച്ചെന്നും മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും അവര്‍ ആരോപിച്ചിരുന്നു.

2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസുമായ കുമാറിനെ ഒക്ടോബര്‍ 7 ന് ഛണ്ഡീഗഡിലെ തന്റെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒന്‍പത് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കപൂര്‍, ബിജാര്‍നിയ, മറ്റ് നിരവധി മുതിര്‍ന്ന പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, കുടുംബത്തിന്റെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് ഛണ്ഡീഗഡ് പൊലീസ് അറിയിച്ചു.

കുമാറിന്റെ മരണത്തില്‍ പ്രതിഷേധങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങളും രൂക്ഷമായതോടെ, കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാലെ ഛണ്ഡീഗഡില്‍ എത്തി അന്‍മീതിനെ കാണുകയും പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ കണ്ട് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേഗത്തിലും നിഷ്പക്ഷമായും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കുമാറിന്റെ കുടുംബത്തെ കാണും. കുമാറിന്റെ വീട്ടില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് രാഹുല്‍ എത്തുക.

haryana goverment