haryana loksabha election 2024 result live updates
ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയതിൽ ആദ്യകാല ട്രെൻഡുകൾ പ്രകാരം ഇതുവരെ 4 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ഹിസാർ, കർണാൽ, സോനിപത്, അംബാല (എസ്‌സി) എന്നീ സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
അംബാലയിൽ (എസ്‌സി) ബിജെപി സ്ഥാനാർത്ഥി ബാൻ്റോ കതാരിയ ലീഡ് ചെയ്യുന്നു. കോൺഗ്രസിലെ ദിവ്യാൻഷു ബുദ്ധിരാജയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.അതെസമയംകുരുക്ഷേത്രയിൽ നിന്ന് എഎപിയുടെ സുശീൽ ഗുപ്ത ലീഡ് ചെയ്യുന്നു.
ഹരിയാനയിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് 2019 ലേത് പോലെ 10 സീറ്റുകൾ നിലനിർത്താൻ എൻഡിഎയ്ക്കായില്ലെങ്കിലും കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ഇൻഡ്യ സഖ്യം 3 സീറ്റുകളും നേടുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
