/kalakaumudi/media/media_files/k9DKI9yULzb3d71JHs7j.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് നിരവധിപേർ മരിച്ചു. നാൽപതോളം പേർ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്ന് അധികൃതർ അറിയിച്ചു.
'ഹാഥ്‌റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ഒരു പരിപാടി നടക്കുമ്പോൾ തിക്കുംതിരക്കുമുണ്ടായി. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയിൽ ഇതുവരെ എത്തിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ എത്തിയിട്ടില്ല.