കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം വയലിൽ നിന്ന് കണ്ടത്തി. കുട്ടിയുടെ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു. ഉത്തർ പ്രദേശിലെ ഹത്രാസിലാണ് സംഭവം. ഖുത്തിപുരി ജാതൻ ഗ്രാമത്തിൽ നിന്ന് കാണാതായ ഭോല എന്ന കുട്ടിയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. മലമൂത്ര വിസ്സർജ്ജനത്തിന് പുറത്തുപോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തിയത് കുട്ടിയുടെ ശരീരത്തിൽ മുറിവുകളും കൈകാലുകൾ കെട്ടിയിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്ന് സ്ഥിരീകരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.