/kalakaumudi/media/media_files/2026/01/03/adoor-pra-2026-01-03-12-09-32.jpg)
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നേക്കാൾ നല്ല ബന്ധമുള്ള എംപി ഡൽഹിയിലുണ്ട്.
കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.ഉണ്ണികൃഷ്ണൻ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്
. അയാൾ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡൽഹിയിലെത്തിയപ്പോൾ വിളിച്ചു.
അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാൻ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു.
അതനുസരിച്ചാണ് എംപി എന്ന നിലയിൽ കൂടെ പോയതെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പലരും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.
സ്വർണ്ണക്കൊള്ളയിലെ സ്വർണം എവിടേക്ക് പോയി എന്നു കണ്ടെത്താൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താൻ മനസ്സിലാക്കുന്നത്.
കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിൽ കോടതിയിലാണ് എസ്‌ഐടി റിപ്പോർട്ട് നൽകുന്നത്.
എനിക്കെതിരെ അന്വേഷണമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
എന്തായാലും അന്വേഷണവുമായി സഹകരിക്കും.
എസ്‌ഐടി വിളിച്ചാൽ അറിയാവുന്ന, കൃത്യമായ കാര്യങ്ങൾ പറയുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
