കര്‍ണാടകയിലെ ഹൃദയാഘാത മരണങ്ങള്‍ ; കാരണം വ്യായാമക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും

മരണപ്പെട്ടവരില്‍ മുപ്പതുശതമാനവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജയദേവ കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടറായ ഡോ. കെ.എസ്.

author-image
Sneha SB
New Update
Capture

ബെംഗളൂരു : കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ ഒരുമാസത്തിനിടെ ഹൃദയാഘാത മരണങ്ങള്‍ കൂടിയതിനു പിന്നില്‍ പഠനംനടത്തിയ റിപ്പോര്‍ട്ട് പുറത്ത്.മരണപ്പെട്ടവരില്‍ മുപ്പതുശതമാനവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്രീജയദേവ കാര്‍ഡിയോവാസ്‌കുലാര്‍ സയന്‍സസ് ഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടറായ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിശദമായ പഠനംനടത്തിയത്.നാല്‍പത് ദിവസങ്ങള്‍ക്കിടെയുണ്ടായ തുടര്‍ച്ചയായ 24 മരണങ്ങളില്‍ വിദഗ്ധ പഠനം നടത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡോ.കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു.റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് മരണപ്പെട്ടവരില്‍ മുപ്പതുശതമാനവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ .നടന്ന 24 മരണങ്ങളില്‍ 10 എണ്ണം ഹൃദയാഘാതം മൂലവും മൂന്നെണ്ണം നേരത്തേയുണ്ടായിരുന്ന ഹൃദ്രോഗങ്ങളും കാരണമാണെന്നാണ് റിപ്പോര്‍ട്ട്.ഹൃദയാഘാത മരണങ്ങളില്‍, കുറഞ്ഞത് എട്ടെണ്ണത്തിലേക്ക് നയിച്ച പ്രധാനകാരണം മദ്യവും ആറെണ്ണത്തിന് കാരണം പുകവലിയുമാണെന്ന് സമിതി വിലയിരുത്തി.ബാക്കിയുള്ള നാല് മരണങ്ങള്‍ ഹൃദ്രോഗസംബന്ധമല്ലെന്നും ഗുരുതര വൃക്കരോഗം, റോഡപകടം, തുടങ്ങിയവ കാരണമാണെന്നും സമിതി വ്യക്തമാക്കുന്നു.

അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ മരണനിരക്ക് അസാധാരണമായി കണക്കാക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.കഴിഞ്ഞ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ മരണനിരക്കില്‍ കൂടുതലുള്ളതായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ മരിച്ചവരിലേറെയും ഒരേ തൊഴില്‍മേഖലയിലുള്ളവരാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.മരിച്ചവരില്‍ മുപ്പത് ശതമാനവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരാണ്. ഇവ ജീവിതരീതിയും തൊഴില്‍പരമായ സമ്മര്‍ദവുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നു.
ഡ്രൈവിങ്ങിനായി ദീര്‍ഘസമയം ഒരേ ഇരിപ്പ് തുടരുന്നതും ക്രമരഹിതമായ ഭക്ഷണശൈലിയും പുകവലിയും വ്യയാമക്കുറവും സമ്മര്‍ദവും ഉറക്കകുറവുമൊക്കെ അപകടസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.

death Heart Attack