അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി.വാക്കുകള്‍ക്കതീതം 'ഹൃദയഭേദകം' എന്നാണ് പ്രധാനമന്ത്രി പ്രതികപൃരിച്ചത്. ദുരിതബാധിതരെ സഹായിക്കാന്‍ മന്ത്രിമാരുമായും അധികാരികളുമായും താന്‍ ബന്ധപ്പെടുന്നുണ്ടെന്ന്ദ്ദേഹം പറഞ്ഞു.
'അഹമ്മദാബാദിലെ ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വാക്കുകള്‍ക്കതീതമായ ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത്, എന്റെ ചിന്തകള്‍ അതില്‍ ബാധിച്ച എല്ലാവരോടൊപ്പമാണ്. ദുരിതബാധിതരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്,' പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.