കനത്ത മഴ; മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്

വോര്‍ലി, ബന്ധാര ഭവന്‍, കുര്‍ള ഈസ്റ്റ്, മുംബൈയിലെ കിങ്‌സ് സര്‍ക്കിള്‍ ഏരിയ, ദാദര്‍, വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

author-image
anumol ps
New Update
mumbai rain

മുംബൈയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.തിങ്കളാഴ്ച  പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വോര്‍ലി, ബന്ധാര ഭവന്‍, കുര്‍ള ഈസ്റ്റ്, മുംബൈയിലെ കിങ്‌സ് സര്‍ക്കിള്‍ ഏരിയ, ദാദര്‍, വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദുരന്തനിവാരണത്തിനായി വിവിധ മേഖലകളില്‍ എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴയില്‍ ട്രാക്കുകളില്‍ മണ്ണ് മൂടിയതിനെത്തുടര്‍ന്ന് താനെ ജില്ലയിലെ കസറ, ടിറ്റ്വാല സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. മുംബൈ ഡിവിഷനിലെ കല്യാണ്‍, കസറ സ്റ്റേഷനുകള്‍ക്കിടയിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വരും മണിക്കൂറിലും നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 



mumbai heavy rain