തമിഴ്‌നാട്ടിൽ കനത്ത മഴയും വെള്ളപൊക്കവും ;ഫെൻജാൽ ഉടൻ കരതൊടും : എട്ടു ജില്ലകൾക്ക് അവധി

ഫിൻജാൽ ചുഴലിക്കാറ്റ് ഉടൻ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. .വളരെ ആശങ്കയോടെയാണ് ചെന്നൈയിലെ ജനങ്ങൾ കഴിയുന്നത്.നില്ക്കാൻ പോലും കഴിയാത്ത വിധത്തിൽ ശക്തമായ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്.

author-image
Rajesh T L
New Update
kk

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ്  ഉടൻ കരതൊടുമെന്ന്  കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം.വളരെ ആശങ്കയോടെയാണ് ചെന്നൈയിലെ ജനങ്ങൾ കഴിയുന്നത്.നില്ക്കാൻ പോലും  കഴിയാത്ത വിധത്തിൽ ശക്തമായ  കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്.അമേരിക്കൻ കാലാവസ്ഥ ഏജൻസികൾ പറയുന്നതനുസരിച്ച് രാത്രിയോ അല്ലെങ്കിൽ നാളെയോ ആയിരിക്കും  ഫിൻജാൽ കര തൊടുമെന്നാണ് പറയുന്നത്. മഹാബലിപുരത്ത് വലിയ തോതിലുള്ള ജാഗ്രത നിർദേശങ്ങളാണ്  നൽകിയിട്ടുള്ളത്. എട്ടു  ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.തമിഴ്നാട്ടിൽ  ഉൾപ്പടെ ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും കൊടുങ്കാറ്റിന്റെ പ്രഭാവം വിതയ്ക്കുമെന്നാണ് വിലയിരുത്തൽ.

പുതുച്ചേരിയിൽ നിന്ന് വടക്ക് കിഴക്കായും ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ തെക്ക്-കിഴക്കായും നാഗപട്ടണത്തിന് 200 കിലോമീറ്റർ വടക്കുകിഴക്കായി ഫിൻജാൽ സ്ഥിതിചെയ്യുന്നു. 

വൈകുന്നേരം ഫിൻജാൽ  കൊടുങ്കാറ്റായി പുതുവൈക്ക് സമീപം കാരക്കൽ - മഹാബലിപുരത്തിന് ഇടയിൽ പടിഞ്ഞാറോട്ട് നീങ്ങി വടക്കൻ തമിഴ്നാട് - പുതുവൈ തീരം കടക്കാൻ സാധ്യതയുണ്ട്. ആ സമയത്ത് കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 മുതൽ 80 കി.മീ. വേഗതയിലും ഇടയ്ക്കിടെ 90 കിലോമീറ്റർ വേഗതയിലും വീശിയടിക്കുകയും ചെയ്യും. ഇതുമൂലം ഇന്ന് തമിഴ്‌നാട്, പുതുവൈ,കാരക്കൽ മേഖലകളിൽ പലയിടത്തും ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.വില്ലുപുരം, കല്ലുറിച്ചി, കടലൂർ, പുതുവൈ ജില്ലകളിൽ ചിലയിടങ്ങളിൽ അതിശക്തമായ മഴയും റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പേരാമ്പ്ര, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കൽ മേഖലകളിലും അതിശക്തമായ മഴയും. തിരുപ്പത്തൂർ, കൃഷ്ണഗിരി, ധർമ്മപുരി, സേലം, എന്നീ സ്ഥലങ്ങളിൽ അതിശക്തമായ മഴ. നാമക്കൽ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, കരൂർ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

നാളെ മുതൽ തമിഴ്നാട്, പുതുവൈ, കാരയ്ക്കൽ എന്നിവിടങ്ങളിൽ  പലയിടത്തും നേരിയതും  മിതമായും  മഴയ്ക്ക് സാധ്യതയുണ്ട്. വില്ലുപുരം, കല്ലുറിച്ചി, കടലൂർ ജില്ലകളിൽ പുതുവൈയിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയും; ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, തിരുവണ്ണാമലൈ, ധർമ്മപുരി, സേലം, പെരമ്പല്ലൂർ, അരിയല്ലൂർ, തഞ്ചാവൂർ, എന്നിവിടങ്ങളിൽ അതിശക്തമായ മഴയും ലഭിക്കും. തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കൽ ചിലയിടങ്ങളിലും കനത്ത മഴയാണ് .  വെല്ലൂർ, തിരുപ്പത്തൂർ, കൃഷ്ണഗിരി, നീലഗിരി, ഈറോഡ്, നാമക്കൽ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

tamilnadu news Weather Updates weather update storm weather