/kalakaumudi/media/media_files/2025/07/04/himachal-flood-2025-07-04-11-57-55.png)
ഡല്‍ഹി : ദിവസങ്ങളായി നില്‍ക്കുന്ന കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനങ്ങള്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയില്‍ 63 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു.ജൂലൈ 7 തിങ്കളാഴ്ച വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.'ഇതുവരെ 400 കോടിയിലധികം രൂപയുടെ നഷ്ടംരേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാല്‍ യഥാര്‍ത്ഥ നാശനഷ്ടം വളരെ കൂടുതലായിരിക്കാം,' സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡിസി റാണ പറഞ്ഞു, 'ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, പുനഃസ്ഥാപനം എന്നിവയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'വിശദമായ നാശനഷ്ടങ്ങളുടെ വിലയിരുത്തലിന് സമയമെടുക്കും,' അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തുടനീളം, 500-ലധികം റോഡുകള്‍ അടച്ചുപൂട്ടുകയും 500-ലധികം വൈദ്യുതി വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമാവുകയും പതിനായിരക്കണക്കിന് ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലാക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി ഉണ്ടായ മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.