/kalakaumudi/media/media_files/2025/07/17/rain-north-india-2025-07-17-12-38-46.jpg)
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹിമാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലില്‍ 202 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായത് 883 കോടി രൂപയുടെ നാശനഷ്ടം എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ജമ്മുകശ്മീരിലും കനത്ത മഴ തുടരുകയാണ്.കനത്ത മഴയെത്തുര്‍ന്ന് അമര്‍നാഥ് തീര്‍ഥയാത്ര നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 5 വിമാനങ്ങള്‍ കഴിഞ്ഞദിവസം വഴി തിരിച്ചുവിട്ടു. ജൂലൈ 22 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് പ്രവചനം.