കനത്ത മഴയില്‍ അരുണാചല്‍ പ്രദേശിലെ പ്രധാന പാലം ഒലിച്ചുപോയി, നാട്ടുകാര്‍ കുടുങ്ങി

അരുണാചല്‍ പ്രദേശിലെ ദിബാങ് വാലി ജില്ലയിലെ എറ്റാലിന്‍ സര്‍ക്കിളിന് കീഴില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു

author-image
Sneha SB
New Update
KEY BRIDGE AP


ദിബാങ് വാലി:കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയില്‍ അരുണാചല്‍ പ്രദേശിലെ തൂക്കുപാലം ഡ്രി നദിയില്‍ ഒലിച്ചുപോയി, ഗ്രാമവാസികള്‍ ദിവസങ്ങളോളമാണ് കുടുങ്ങിക്കിടന്നത്. അരുണാചല്‍ പ്രദേശിലെ ദിബാങ് വാലി ജില്ലയിലെ എറ്റാലിന്‍ സര്‍ക്കിളിന് കീഴില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു,ഇതിനെത്തുടര്‍ന്ന്, മെയ് 30 ന് ദിബാങ് വാലി ഭരണകൂടം  രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ഗ്രാമീണരുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. ഡ്രോണുകള്‍ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണ പാക്കറ്റുകള്‍ പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചു പക്ഷേ തുടര്‍ച്ചയായ മഴകാരണം ദൗത്യം പരാജയപ്പെട്ടു.ദിബാങ് വാലി ജില്ലയുടെ ആസ്ഥാനമായ അനിനിയില്‍ നിന്ന് 139 കിലോമീറ്റര്‍ അകലെയാണ് മാവാലി ഗ്രാമം. കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ അതുന്‍ലി, എച്ചാന്‍ലി ഗ്രാമങ്ങളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

flood rain havoc arunachal pradesh