ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച. ലൗഹൗള്‍ - സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 29 മുതല്‍ ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകള്‍ ഉള്‍പ്പെടെയുള്ള സമതലങ്ങളെ വീണ്ടും തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരാന്‍ സാധ്യതയുണ്ട്. മഞ്ഞ് ബാധിത പ്രദേശങ്ങളിലെ താമസക്കാരും യാത്രക്കാരും ജാ?ഗ്രതപാലിക്കണമെന്നും മുന്‍കരുതലെടുക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്.അതേ സമയം ജമ്മു കശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും പല ഭാഗങ്ങളിലും വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ദക്ഷിണ കശ്മീരിലെ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഹെവി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച
ലൗഹൗള്‍ - സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
New Update