പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

നാല് യാത്രക്കാരുമായി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂനെയിലെ പൗദ് മേഖലയിലാണ് തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പുറത്തു വരുന്ന വിവരം.

author-image
Prana
New Update
helicopter pune
Listen to this article
0.75x1x1.5x
00:00/ 00:00

മുബൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പറന്ന സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. നാല് യാത്രക്കാരുമായി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂനെയിലെ പൗദ് മേഖലയിലാണ് തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പുറത്തു വരുന്ന വിവരം.
മുംബൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ വെക്ട്ര ഹെലികോര്‍പ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ഹെലികോപ്റ്ററിലെ ക്യാപ്റ്റന്‍ ആനന്ദിന് അപകടത്തില്‍ പരുക്കേറ്റതായാണ് അധികൃതര്‍ അറിയിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് മൂന്ന് യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടന്ന് പോലീസ് അറിയിച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

helicopter crash pune