ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ  തകർന്നുവീണു; ആളപായമില്ല

പ്രചരണത്തിൻറെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നത്.

author-image
Vishnupriya
New Update
maharastra

റായ്ഗഡിൽ തകർന്ന ഹെലികോപ്റ്റർ

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ  ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിൻറെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നത്.

അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായാണു വിവരങ്ങൾ.

maharashtra helicopter accident