/kalakaumudi/media/media_files/2026/02/10/sankhar-2026-02-10-11-48-26.jpg)
ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്‌റൂലിലെ സംഘർഷം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആളുകൾ കൂട്ടം കൂടിയാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് അയവുവന്നിട്ടുണ്ട്.ലിറ്റാൻ സാരയ്‌ഖോങ് ഗ്രാമത്തിൽ സായുധ സംഘങ്ങൾ കൂടുതൽ വീടുകൾക്ക് തീയിട്ടിതോടെ കുക്കി- നാഗ വംശീയ സംഘർഷം വ്യാപിച്ചിത്.
ഇതോടെ ഗ്രാമീണർ അയൽ ജില്ലയായ കാങ്‌പോക്പിയിലേക്ക് പാലായനം ചെയ്യുകയായിരുന്നു .കഴിഞ്ഞ ദിവസം രാത്രി ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ ചിലർ ആക്രമിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കം.
ഗോത്രനേതാക്കൾ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനുപിന്നലെ ഇരു ഗോത്രവിഭാഗങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. രാത്രിയോടെ വീടുകൾക്ക് തീയിട്ടു.
സായുധ സംഘങ്ങൾ ആകാശത്തേക്ക് പലവട്ടം നിറയൊഴിച്ചതോടെയാണ് അളുകൾ പാലയനം തുടങ്ങിയത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്‌റൂൽ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
