ആദായനികുതിവകുപ്പ് പ്രണോയ് റോയിക്കും രാധികാ റോയിക്കും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

എൻഡിടിവി സ്ഥാപകരും മുൻ മേധാവികളുമായ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരായ 2016 ലെ ആദായനികുതി നോട്ടീസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വകുപ്പ് ഇരുവരെയും അനാവശ്യമായി ദ്രോഹിച്ചെന്ന് ഉത്തരവിൽ പറയുന്നു.

author-image
Devina
New Update
highcourt

ന്യൂഡൽഹി: എൻഡിടിവി സ്ഥാപകരും മുൻ മേധാവികളുമായ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരായ 2016 ലെ ആദായനികുതി നോട്ടീസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.

ഒരേ ഇടപാടിന് വീണ്ടും നോട്ടീസ് നൽകിയതാണെന്ന് വിമർശിച്ച കോടതി ആദായനികുതി വകുപ്പിനോട് പ്രണോയിക്കും രാധികയ്ക്കും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

വകുപ്പ് ഇരുവരെയും അനാവശ്യമായി ദ്രോഹിച്ചെന്ന് ഉത്തരവിൽ പറയുന്നു.