ഹിന്ദി ദേശീയഭാഷയല്ല-ആര്‍ അശ്വിന്‍, പിന്തുച്ച് ഡിഎംകെ

ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടന്ന ബിരുദധാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനറിയുമോയെന്ന് ചടങ്ങില്‍ വിദ്യാര്‍ഥികളോടായി അശ്വിന്‍ ചോദിച്ചിരുന്നു.

author-image
Prana
New Update
r aswin

ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും സ്പിന്‍ ഇതിഹാസം ആര്‍.അശ്വിന്‍. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടന്ന ബിരുദധാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനറിയുമോയെന്ന് ചടങ്ങില്‍ വിദ്യാര്‍ഥികളോടായി അശ്വിന്‍ ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ പറഞ്ഞത്.അശ്വിന്റെ പ്രതികരണത്തെ ആരവങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ എതിരേറ്റത്. എന്നാല്‍ അശ്വിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ പ്രതികരിച്ചു.
എന്നാല്‍ അശ്വിനെ പിന്തുണച്ച് ഡിഎംകെ രംഗത്തുവന്നിരുന്നു. നേരത്തെ ആസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടെ എല്ലാവരേയും ഞെട്ടിച്ചായിരുന്നു അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും താരം ഐ.പി.എല്ലില്‍ തുടര്‍ന്നും കളിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് അശ്വിന്‍.